ന്യൂഡൽഹി: കന്യാകുമാരിയിലെ കഴുത എന്ന കുറിപ്പോടെ, ഫോട്ടോഗ്രാഫർമാരുടെയിൽ ഇരുന്ന് ധ്യാനിക്കുന്ന കഴുതയുടെ ചിത്രം പോസ്റ്റ് ചെയ്ത് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിൻ്റെ പരിഹാസം. ഭാരതത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കന്യാകുമാരി വിവേകാനന്ദപ്പാറയിൽ നടത്തിയെന്ന് അവകാശപെടുന്ന ധ്യാനത്തിൻ്റെ അതേ സമയത്താണ് ഗദ്ദ ഓഫ് കന്യാകുമാരി എന്ന പോസ്ടിങ്ങുമായി കഡ്ജുരംഗത്ത് വന്നത്. മോഡിയെ അവഹേളിച്ചു എന്ന ആരോപണവുമായി ബിജെപിയും രംഗത്തുവന്നു.
മോദി വെള്ളിയാഴ്ചയാണ് മഹാനായ സ്വാമി വിവേകാനന്ദൻ്റെ സ്മരണകളുള്ള കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരുന്നത്.നിരവധി ഫോട്ടോഗ്രാഫർമാരുമായി എത്തിയ മോദി ഫോട്ടോ ഷൂട്ടിൻ്റെ ഭാഗമായി പലയിടങ്ങളിൽ നിന്നും ചിത്രങ്ങളും എടുപ്പിച്ചിരുന്നു. ഇതിനെയൊക്കെ പരിഹസിച്ച് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രംഗത്ത് വന്നതാണ് വിവാദമായിട്ടുള്ളത്.
The gadha of Kanyakumari കുറിപ്പോടെയാണ് ചിത്രം വെള്ളിയാഴ്ച സോഷ്യൽ മീഡിയകളിൽ ചേർത്തത്. ക്യാമറ പിടിച്ചിരിക്കുന്നവരുടെ നടുവിൽ വെള്ളത്തിലെ കല്ലിൽ കാവി പുതച്ചിരിക്കുന്ന കഴുതയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. മോദി കന്യാകുമാരിയിൽ ധ്യാന മിരുന്ന സമയത്താണ് കട്ജു പോസ്ടിങ് നടത്തിയത്.
Justice Markandeya Katju made a mockery of Gadda' (donkey) meditation picture. BJP with protest.